ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എന്‍ഡിഎ തിരിച്ചു വരുന്നു: മഹാസഖ്യത്തിനും മുന്നേറ്റം



(www.evisionnews.co) ബിഹാറിൽ വോട്ടെണ്ണൽ പുരോ​ഗമിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യഘട്ടത്തിൽ ഏറെ പിന്നിൽ നിന്ന എൻ.ഡി.എ കേവലം ഭൂരിപക്ഷത്തിലേക്ക് ഉയർന്നു. ബിഹാറിൽ അധികാരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷമായ 122 സീറ്റ് കടന്ന് എൻഡിഎ സഖ്യത്തിൻറെ ലീഡ് നില. അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ 125 ഇടങ്ങളിൽ ലീഡ് നിലനിർത്തി മുന്നേറുകയാണ്.

എൻ ഡി എ സംഖ്യത്തിൽ ബിജെപിയാണ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. 109 സീറ്റുകളിലാണ് മഹാസഖ്യം മുന്നേറുന്നത്. ഇടതുപക്ഷം 11 സീറ്റുകളിൽ മുന്നേറുന്നു. ജെഡിയു – ആർജെഡി പോരാട്ടത്തിൽ ജെഡിയുവിന് തിരിച്ചടി വ്യക്തമായിരുന്നു. ജെഡിയു സിറ്റിംഗ് എംഎൽഎമാരിൽ പകുതിയിലധികം പേരും പിന്നിലാണ്. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാർ വിധിയെഴുത്തിനുണ്ട്.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ. എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?