തദ്ദേശ തെരഞ്ഞെടുപ്പ്: അങ്കത്തട്ട് സജീവം, വിജയമുറപ്പിച്ച് മുന്നണികള്‍ കൊണ്ടുപിടിച്ച് പ്രചരണത്തില്‍


കാസര്‍കോട് (www.evisionnews.co): പുതുമുഖങ്ങളും പരിചയസമ്പന്നരുമായ സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അങ്കത്തട്ട് സജീവമായി. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൈമെയ് മറന്നുള്ള പ്രചാരണത്തിലേക്കിറങ്ങാനിരിക്കുകയാണ് സ്ഥാനാര്‍ഥികളും അണികളും. യുവനിരകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ച തെരഞ്ഞെടുപ്പായതിനാല്‍ തന്നെ ഇക്കുറി പ്രാചരണത്തിന്റെ ആവേശത്തിനും പത്തരമാറ്റുണ്ടാവും. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി മുന്നണികളുടെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സാരഥികള്‍ പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷകളെ ഉറപ്പിക്കുന്ന തരത്തിലാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണച്ചൂടേറും. 

കോവിഡ് നിയന്ത്രത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള പരിപാടികള്‍ മാത്രമാണ് നടക്കുക. പ്രചാരണ പരിപാടികളില്‍ പുറത്തുനിന്നുള്ളവരും ഉണ്ടാവില്ല. അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടാഴ്ച പിന്നിടുമ്പോള്‍ ആദ്യഘട്ടപ്രചാരണം പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികള്‍ രണ്ടാംഘട്ട പ്രചാരണത്തില്‍ സജീവമായി കഴിഞ്ഞു. 

കോവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ സ്ഥാനാര്‍ഥിക്കൊപ്പം ആള്‍ക്കൂട്ടമുണ്ടാകില്ല. പൊതുപരിപാടികള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയില്ല. സോഷ്യല്‍മീഡിയ വഴിയാണ് പ്രധാനമായും പ്രചാരണം നടക്കുന്നത്. ഡോക്യുമെന്ററികളും സ്ഥാനാര്‍ഥികളുടെ പടങ്ങളും വികസന ചിത്രങ്ങളും വെച്ചുള്ള സ്റ്റാറ്റസ് വീഡിയോകളും തീം സോംഗുകളും വലിയ രീതിയില്‍ പ്രചാരണത്തിന് കോപ്പുകൂട്ടുന്നുണ്ട്. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിലുണ്ടായ വിജയപരിവേഷത്തോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കളത്തില്‍ സജീവമാകുന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവും ഈ തെരഞ്ഞെടുപ്പോടെ നേടിയെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലും പ്രചാരണത്തിലുമാണ് യുഡിഎഫും ഘടകക്ഷികളും. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?