മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു കൊല്ലുന്നത് നല്ലതല്ല; വയനാട് മാവോയിസ്റ്റ് - പൊലീസ് ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെതിരെ സിപിഐ

തിരുവനന്തപുരം: (www.kvartha.com 06.11.2020) മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട് മാവോയിസ്റ്റ് പൊലീസ് ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് സിപിഐ നടത്തിയത്.

സംസ്ഥാനത്തിനു യാതൊരു മാവോയിസ്റ്റ് ഭീഷണിയും ഇല്ലെന്നിരിക്കെ ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ നടത്തേണ്ടത് പൊലീസിന്റെ മാത്രം ആവശ്യമാണെന്നും കേന്ദ്ര ഫണ്ട് നേടാനാണിതെന്നും കാനം കുറ്റപ്പെടുത്തി. മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്മാറണം. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പൊലീസിനെതിരെയാണ് റിപ്പോര്‍ട്ട് എങ്കില്‍ പുറത്തുവരാത്ത സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.Kanam Rajendran on Police-Maoist encounter, Thiruvananthapuram, News, Politics, Criticism, CPI(M), Maoist, Attack, Kerala.

അതേസമയം സിപിഐയില്‍ അഭിപ്രായ വ്യത്യാസമെന്നത് മാധ്യമങ്ങളുടെ ഭാവനയെന്നും പുറത്തുവന്നത് പാര്‍ട്ടി കമ്മിറ്റിയില്‍ നടക്കാത്ത കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kanam Rajendran on Police-Maoist encounter, Thiruvananthapuram, News, Politics, Criticism, CPI(M), Maoist, Attack, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?