നാട്ടുകാരുടെ പ്രാര്‍ത്ഥനയ്ക്കും സഹായങ്ങള്‍ക്കുമിടെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മല്‍സ്യതൊഴിലാളി മരിച്ചു

ചെമ്മനാട്: (https://ift.tt/2JKHEn8) നാട്ടുകാരുടെ പ്രാര്‍ത്ഥനകള്‍ക്കും സഹായങ്ങള്‍ക്കുമിടെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മല്‍സ്യതൊഴിലാളി മരിച്ചു.

അജ്ഞാത വാഹനമിടിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കീഴൂരിലെ ദാസന്‍ - ശാരദ ദമ്പതികളുടെ മകനായ ഷാജി(28)യാണ് മരിച്ചത്. 

Fisherman who was injured in a bike accident has died

ഓക്ടോബര്‍ 18 ന് ഞായറാഴ്ച ഉച്ചയ്ക്ക് ജേഷ്ഠന്റെ വിട്ടില്‍ നിന്ന് വരുകയായിരുന്നു ഷാജി. ചെമ്മനാട് ജംഗ്ഷനില്‍ വച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും അജ്ഞാത വാഹനവും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് മംഗളൂറു ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് പരിക്ക് ഗുരുതരമായതിനല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയലേക്ക് തന്നെ മടക്കി. 

ഇടിച്ച വാഹനത്തെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ദിനേശ്, ശാനിമു, നിഷ.

Also read: ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവിന് എന്‍ എ ഹാരിസ് എം എല്‍ എയുടെ കൈതാങ്ങ്


   Keywords: Chemnad, news, Kerala, Kasaragod, fishermen, hospital, Accident, Police, Investigation, Treatment, fisherman who was injured in a bike accident has died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?