വൈദ്യുതി കമ്പി താഴ്ന്ന് കിടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; യുപിയില്‍ അച്ഛനെയും മകനെയും അയല്‍വാസി വെടിവെച്ചു കൊന്നു
ലക്നൗ: (www.kvartha.com 03.11.2020) വൈദ്യുതി കമ്പി താഴ്ന്ന് കിടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുപിയില്‍ അച്ഛനെയും മകനെയും അയല്‍വാസി വെടിവെച്ചു കൊന്നു. രാജേന്ദ്ര ബഹദൂര്‍ സിങ് (50), മകന്‍ അഭയ് പ്രതാപ് സിങ് (22) എന്നിവരാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി രഞ്ജിത്ത് സിങ് ഒളിവില്‍ പോയി. പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
രഞ്ജിത്ത് സിങ്ങും സഹോദരനും ട്രാക്ടറില്‍ വീട്ടിലേക്ക് വരുന്ന വഴിമധ്യേ രാജേന്ദ്ര ബഹദൂര്‍ സിങിന്റെ വീട്ടിലേക്കുള്ള വൈദ്യതി കമ്പി താഴ്ന്ന് കിടന്നതിനാല്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് രഞ്ജിത്ത് സിങും രാജേന്ദ്ര ബഹദൂര്‍ സിങും ഇതിനെ ചൊല്ലി തര്‍ക്കമായി. കുപിതനായ രഞ്ജിത്ത് സിങ് തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു.അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെടിയേറ്റതായി പൊലീസ് പറഞ്ഞു.
Keywords: Lucknow, News, National, Crime, Clash, Shot, shot dead, Killed, Father, Son, Police, Accused, Father and son killed after clash in UP
Powered by Info News For You

Comments
Post a Comment