തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 'ഹൈദരാബാദ്' എന്ന പേര് 'ഭാഗ്യനഗര്‍' എന്നാക്കുമെന്ന് യോഗി ആദിത്യനാഥ്


ഹൈദരാബാദ്: (https://ift.tt/3fInQgg) ഹൈദരാബാദിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 'ഹൈദരാബാദ്' എന്ന പേര് 'ഭാഗ്യനഗര്‍' എന്നാക്കുമെന്ന് ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉറപ്പുനല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന പേരിലേക്ക് മാറ്റാനാകുമോ എന്നാണ് പലരും തന്നോട് സംശയം ചോദിക്കുന്നതെന്നും എന്നാല്‍ എന്തുകൊണ്ട് ആയിക്കൂടാ എന്നും ആദിത്യനാഥ് ചോദിച്ചു. 

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയതോടെ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കിയെങ്കില്‍ എന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്നാക്കിക്കൂടാ എന്ന് ആദിത്യനാഥ് ചോദിച്ചു. ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

News, National, India, Hyderabad, Yogi Adityanath, Election, Name, Uttar Pradesh, 'Some Asking If Hyderabad Can Be Renamed. Why Not?' Says Yogi Adityanath


ഹൈദരാബാദിലെ ഭരണകക്ഷിയായ ടിആര്‍എസും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഉം ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി ക്യാംപുകള്‍ പ്രചരണം നടത്തുന്നത്. ബിജെപിയുടെ കര്‍ണാടക എംപിയായ തേജസ്വി സൂര്യ, ഒവൈസിയെ മുഹമ്മദ് അലി ജിന്നയുടെ അവതാരമെന്ന് വിളിച്ചിരുന്നു.

Keywords: News, National, India, Hyderabad, Yogi Adityanath, Election, Name, Uttar Pradesh, 'Some Asking If Hyderabad Can Be Renamed. Why Not?' Says Yogi Adityanath

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?