അനീസ മന്‍സൂര്‍ മല്ലത്തിനെ വാര്‍ഡ് വികസന സമിതി അനുമോദിച്ചു

കാസര്‍കോട് (www.evisionnews.co): നിസ്വാര്‍ത്ഥ സേവനത്തിലൂടെ മാതൃകാ പ്രവര്‍ത്തനം നടത്തിയ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിനെ വാര്‍ഡ് വികസന സമിതി യോഗം അനുമോദിച്ചു. വികസനസമിതി ഭാരവാഹികള്‍ ചേര്‍ന്ന് ഉപഹാരം കൈമാറി.

ചെയര്‍മാന്‍ ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ വേണുകുമാര്‍ സ്വാഗതം പറഞ്ഞു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞമ്പു നമ്പ്യാര്‍, വൈസ് പ്രസിഡന്റ് എംസി പ്രഭാകരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മണികണ്ഠന്‍ ഓമ്പയില്‍,

വികസന സമിതി ഭാരവാഹികളായ ബി.സി. കുമാരന്‍, മാധവന്‍ നമ്പ്യാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, പ്രകാശ് റാവു, പൊന്നപ്പന്‍, അബ്ബാസ് കൊള്‍ച്ചപ്പ്, കാര്‍ഷിക ബാങ്ക് ഡയറക്ടര്‍ ഗോപാലന്‍ നായര്‍,സാമൂഹ്യ പ്രവര്‍ത്തകരായ ഭാസ്‌കരന്‍നായര്‍, ഉപേന്ദ്രന്‍ അമ്മങ്കോട്,

നാരായണന്‍ മാസ്റ്റര്‍, ജയചന്ദ്രന്‍ മാസ്റ്റര്‍, ഹമീദ് മല്ലം, കിരണ്‍ ഡിസൂസ, ഗീത, സുമതി, രാജന്‍ സംബന്ധിച്ചു. ഗ്രാമസഭാ കോഓഡിനേറ്ററായി സേവനമനുഷ്ടിക്കുന്ന വേണുകുമാര്‍ മാസ്റ്ററെ ഷരീഫ് കൊടവഞ്ചി ഷാളണിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?