ചെന്നൈയില് ദമ്പതികളെയും മകനെയും വെടിവെച്ചു കൊന്നു
ചെന്നൈ: (www.kvartha.com 12.11.2020) ചെന്നൈയില് ദമ്പതികളെയും മകനെയും വെടിവെച്ചു കൊന്നു. പണമിടപാട് സ്ഥാപനം നടത്തുന്ന രാജസ്ഥാന് സ്വദേശികളായ ദാലി ചന്ദ്, ഭാര്യ പുഷ്പ, മകന് ശീതള് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ ഷോകാര്പേട്ടിലാണ് സംഭവം. ശീതളിന്റെ ഭാര്യ പൂനെ സ്വദേശിയായ ജയമാലയുമായി കുറേക്കാലമായി ശീതള് അകന്നു കഴിയുകയാണ്.
ശീതളിന്റെ കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്കു കാരണമെന്നാണ് സൂചന. വിവാഹമോചനത്തിനായി ജയമാലയുടെ കുടുംബം ഒരു കോടി ചോദിച്ചിരുന്നു. ഇവരുടെ സഹോദരങ്ങളായ വികാസും കൈലാശും ശീതളിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയതിനു തൊട്ടു പിറകെയാണ് കൊലപാതകം നടന്നത്.
Keywords: Chennai, News, National, Top-Headlines, Crime, Killed, Shoot, Family, Three of family found shot dead in Chennai
Powered by Info News For You

Comments
Post a Comment