ഒടുവില്‍ തോല്‍വി സമ്മതിച്ച് ട്രംപ്; അധികാരം കൈമാറാന്‍ വൈറ്റ് ഹൗസിന് നിര്‍ദ്ദേശം
വാഷിംഗ്ടണ്‍ (www.evisionnews.co): അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒടുവില്‍ തന്റെ തോല്‍വി സമ്മതിച്ച് ഡോണള്‍ഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു.
തുടര്‍നടപടി ക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു. മിഷിഗണിലും ബൈഡന്‍ തന്നെയെന്ന ഫലം പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. തോല്‍വി അംഗീകരിക്കാതിരുന്ന ട്രംപ് അധികാര കൈമാറ്റത്തിന് ഇതുവരെ തയാറായിരുന്നില്ല. ഒടുവില്‍ മിഷി?ഗണ്‍ ഫലവും എതിരായതോടെയാണ് മനംമാറ്റം.
Powered by Info News For You

Comments
Post a Comment