അടിവസ്ത്രം മാത്രം ധരിച്ചനിലയില്‍ കനാലില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം; ശരീരത്തില്‍ മര്‍ദനമേറ്റതെന്നു തോന്നിക്കുന്ന പാടുകള്‍; മുണ്ടും ഷര്‍ട്ടും സമീപത്തു നിന്ന് കിട്ടി; മരിച്ചത് നിരവധി ക്രമിനല്‍ കേസിലെ പ്രതിയെന്ന് പൊലീസ്
കൊരട്ടി (തൃശൂര്‍): (www.kvartha.com 20.11.2020) അടിവസ്ത്രം മാത്രം ധരിച്ചനിലയില്‍ കനാലില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുമുടിക്കുന്ന് വലിയവീട്ടില്‍ ഡേവിസിന്റെ മകന്‍ എബിന്റെ (33) മൃതദേഹമാണ് കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം-കാതിക്കുടം ഇറിഗേഷന്‍ കനാലില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 10.30 ന് നാട്ടുകാരാണ് കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് എബിന്റെ മൃതദേഹം ആദ്യം കാണുന്നത്.
അടിവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ. എബിന്റേതെന്നു കരുതുന്ന മുണ്ടും ഷര്‍ട്ടും സമീപത്തു നിന്ന് കിട്ടി. എബിനൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി സൂചനയുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Powered by Info News For You
തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു മരിച്ച എബിനെന്നും മര്‍ദനമേറ്റതെന്നു തോന്നിക്കുന്ന പാടുകള്‍ ശരീരത്തില്‍ ഉള്ളതായും പൊലീസ് പറഞ്ഞു. 

അടിവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ. എബിന്റേതെന്നു കരുതുന്ന മുണ്ടും ഷര്‍ട്ടും സമീപത്തു നിന്ന് കിട്ടി. എബിനൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി സൂചനയുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Keywords: Thrissur Man found dead in canal, Thrissur,News,Local News,Dead Body, Police, Probe, Natives, Kerala.
Powered by Info News For You
Comments
Post a Comment