അച്ചടക്കലംഘനം; പൂന്തുറ സിറാജിനെ പി ഡി പി യില്‍ നിന്ന് പുറത്താക്കി


തിരുവനന്തപുരം: (https://ift.tt/35zeIqZ) പി ഡി പി സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലും സംഘടനാ അച്ചടക്കലംഘനത്തിന്റെ പേരില്‍ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബാംഗ്‌ളൂരില്‍ നിന്ന് അറിയിച്ചു.

കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാതെ വരികയും പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെ പാര്‍ട്ടി പരിപാടികളില്‍ സഹകരിക്കാതിരിക്കുകയും സംഘടനാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു. 

ഇരുപത്തി അഞ്ച് വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു.

പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐ എന്‍ എല്ലില്‍ ചേരുന്നതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതു സ്ഥാനാര്‍ഥിയായി സിറാജ് മത്സരിക്കുമെന്നാണ് റിപോര്‍ട്ട്. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും.

News, Kerala, State, Thiruvananthapuram, PDP, Politics, Political Party, Abdul-Nasar-Madani, Chairman, Press meet, Poonthura Siraj expelled from PDP


ഐ എന്‍ എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്ക വിളാകം ഡിവിഷനില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കും. നിലവില്‍ പി ഡി പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷന്‍ ഇടതുമുന്നണി ഐ എന്‍ എല്ലിന് നല്‍കിയതാണ്.

നേരത്തേ കോര്‍പറേഷനിലേക്ക് ജയിച്ചിട്ടുള്ള പൂന്തുറ സിറാജ് വഴി ഇത്തവണ സീറ്റ് നേടാമെന്ന കണക്കുകൂട്ടലിലാണ് ഐ എന്‍ എല്‍

പി ഡി പിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സിറാജ് അടുത്തിടെ നടന്ന സംഘടന തെരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല. താഴേതട്ടില്‍ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന റിപോര്‍ട്ടുകളും വന്നിരുന്നു.

നാമനിര്‍ദ്ദേശം വഴി ഭാരവാഹികളെ തീരുമാനിച്ചപ്പോഴും സിറാജിനെ തഴഞ്ഞെന്നും ഈ അസംതൃപ്തിയാണ് പി ഡി പി വിടാന്‍ കാരണമെന്നുമാണ് അറിയുന്നത്.

Keywords: News, Kerala, State, Thiruvananthapuram, PDP, Politics, Political Party, Abdul-Nasar-Madani, Chairman, Press meet, Poonthura Siraj expelled from PDP

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?