ആഗോളമായി യൂട്യൂബിന്റെ പ്രവര്‍ത്തനം നിലച്ചു; മണിക്കൂറുകള്‍ക്ക് ശേഷം പുനസ്ഥാപിച്ചു


(www.evisionnews.co) സാങ്കേതിക തകരാറിനെതുടര്‍ന്ന് പ്രവര്‍ത്തന രഹിതമായ യൂട്യൂബ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ പുന:സ്ഥാപിച്ചു. വ്യാഴാഴ്ച രാവിലെ ഏറെ നേരം യൂട്യൂബ് സേവനം ലഭ്യമായിരുന്നില്ല.

യൂട്യൂബിന്റെ് പ്രവര്‍ത്തനം നിലച്ചത് ആഗോളമായിട്ടായിരുന്നു. അപ്ലിക്കേഷന്‍ തകരാറിലായ കാര്യം യൂട്യൂബ് സ്ഥിരീകരിച്ചിരുന്നു. യൂട്യൂബ് ടിവിക്കടക്കം പ്രവര്‍ത്തന രഹിതമായിരുന്നു. യൂട്യൂബ് ടി.വി, ഗൂഗിള്‍ ടിവിയില്‍ നിന്ന് വാങ്ങുന്ന സിനിമകള്‍ മറ്റ് ടിവി ഷോകള്‍ എന്നിവയും പ്രവര്‍ത്തനരഹിതമായി.

യൂട്യൂബ് തകരാറിലായെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് വീഡിയോ ലോഡ് ചെയ്യുന്നതില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. യൂട്യൂബ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?