സാമൂഹിക മാധ്യമങ്ങളില്‍ നരിയമ്പാറ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം; വീട്ടുകാരുടെ പരാതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്
കട്ടപ്പന: (https://ift.tt/36dIQah) നരിയമ്പാറ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കട്ടപ്പന പോലീസ് കേസെടുത്തു. സംഭവത്തില്‍ പോക്‌സോ വകുപ്പിലെ 23 എ, ഐ പി സി 228 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കേസില് അറസ്റ്റിലായ നരിയമ്പാറ തടത്തുകാലായില്‍ മനു മനോജ് (24) മുട്ടം ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിനു പിന്നാലെയാണ് ഇരയായ പെണ്‍കുട്ടിയുടെ അടക്കം ചിത്രം ഉപയോഗിച്ചു സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായത്. രണ്ട് പേരുടെയും ജീവനെടുത്തത് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള രാഷ്ട്രീയക്കളിയാണെന്നു മനുവിന്റെ പിതാവ് മനോജ് ആരോപിച്ചു.
അതേസമയം, കോട്ടയം മെഡിക്കല് കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മനുവിന്റെ മൃതദേഹം വൈകിട്ട് നാലോടെ നരിയമ്പാറയിലെ വീട്ടുവളപ്പിലെത്തിച്ച് സംസ്‌കരിച്ചു. കഴിഞ്ഞ മാസമാണ് 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കട്ടപ്പന പോലീസില്‍ പരാതി ലഭിക്കുന്നത്. കേസെടുത്തതിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു. ഇതിനു പിന്നാലെയാണു പ്രതിയും ജീവനൊടുക്കിയത്.
മനുവിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നു മനുവിന്റെ പിതാവ് മനോജ് ആരോപിച്ചു. രണ്ട് പേരുടെയും ജീവനെടുത്തത് സമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ബി ജെ പിയുടെ രാഷ്ട്രീയ കളിയാണ്. ജയിലിലെ മരണത്തില്‍ വിശദമായ അന്വേഷണം വേണം.
മനുവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. പ്രായപൂര്‍ത്തിയായാല്‍ വിവാഹം നടത്താന് രണ്ട് വീട്ടുകാരും ചേര്‍ന്ന് തീരുമാനിച്ചതാണ്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് കേസ് നല്‍കുകയായിരുന്നു. ഇയാളാണ് കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഇയാളുടെ സമ്മര്‍ദത്തില്‍ ജയില്‍ ജീവനക്കാര്‍ മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും പിതാവ് ആരോപിച്ചു.
ബി ജെ പി പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചതാണു രണ്ട് കുട്ടികളുടെ ജീവന്‍ എടുത്തത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മനോജ് വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment