മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ആശുപത്രി ജീവനക്കാരന്‍ ശ്രമിച്ചതായി പരാതി
കോഴിക്കോട്: (www.kvartha.com 16.11.2020) ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ആശുപത്രി ജീവനക്കാരന്‍ ശ്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നതായും ആരോപണമുണ്ട്.
നേരത്തെ യുവതിയുടെ ആശുപത്രി റൂം മാറ്റം നടത്തിയത് ഈ യുവാവായിരുന്നു. ഇക്കാര്യം ഓര്‍മിപ്പിച്ചാണ് യുവാവ് ആദ്യം മെസേജ് അയച്ചത്. യുവാവില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് ആശുപത്രി അധികൃതരെ പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വെബ് വഴി മറ്റാരെങ്കിലും അയക്കുന്നതാവുമെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി. പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് താനും മറ്റ് രോഗികളും വല്ലാതെ ദേഷ്യപ്പെട്ടപ്പോഴാണ് നടപടിയെടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായതെന്നും പരാതിക്കാരി പറയുന്നു.
Keywords: Kozhikode, News, Kerala, Molestation attempt, Woman, Complaint, Crime, hospital, COVID-19, Patient, Complaint against hospital staff in Malabar Medical College for molestation against woman
Powered by Info News For You

Comments
Post a Comment