മറഡോണയ്ക്ക് പകരം ട്വിറ്ററില്‍ ട്രെന്‍ഡിംഗായി പോപ്പ് ഗായിക 'മഡോണ'യ്ക്ക് ആദരാഞ്ജലികള്‍


ന്യൂഡെല്‍ഹി: (https://ift.tt/33leO3Y) കാല്‍പന്തുകളുടെ രാജകുമാരന്‍ ഡീഗോ മറഡോണയുടെ മരണവാര്‍ത്ത ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ മറഡോണയുടെ മരണത്തിന് ശേഷം ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഷെയര്‍ ചെയ്യപ്പെടുന്നത് പോപ്പ് ഗായിക മഡോണയുടെ ചിത്രങ്ങളാണ്. 

News, National, India, New Delhi, Football Player, Twitter, Social Network, Condolence, RIP Madonna trends online after Twitter users mistake her for Maradona


ഇതിന് പിന്നിലെ കാരണം ഇതാണ്, മറഡോണയുടെ വിയോഗവാര്‍ത്തയറിഞ്ഞ ചിലര്‍ തെറ്റിദ്ധരിച്ചത് പോപ്പ് സ്റ്റാര്‍ മഡോണയാണ് മരിച്ചതെന്നാണ്. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ മഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തുകയും ചെയ്തു.

ആര്‍ ഐ പി മഡോണ എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഈ സന്ദേശങ്ങള്‍ പ്രചരിക്കപ്പെടുകയാണ്. മഡോണയുടെ പഴയകാല സ്റ്റേജ് ഷോകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

Keywords: News, National, India, New Delhi, Football Player, Twitter, Social Network, Condolence, RIP Madonna trends online after Twitter users mistake her for Maradona

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?