ഷോക്കടിക്കുന്ന വഴിവിളക്കുകാല്‍; കെഎസ്ഇബി അധികൃതരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം
ഏറ്റുമാനൂര്‍: (www.kvartha.com 20.11.2020) വഴിവിളക്കിന്റെ ഇരുമ്പുകാലില്‍ വൈദ്യുതി പ്രസരണം. എംസി റോഡില്‍ നിന്നു കോവില്‍പാടം റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് നഗരസഭ സ്ഥാപിച്ച വഴിവിളക്കിന്റെ ഇരുമ്പുകാലിലാണ് തൊട്ടാല്‍ ഷോക്കടിക്കുന്ന സാഹചര്യമുണ്ടായത്. കെഎസ്ഇബി അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് വന്‍ദുരന്തമാണ് ഒഴിവായത്.
വ്യാഴാഴ്ച രാത്രി കാല്‍നട യാത്രികനായ യുവാവിന് പോസ്റ്റില്‍ നിന്നു ഷോക്കേറ്റതായി തോന്നി. തുടര്‍ന്ന് സമീപത്തെ വ്യാപാരികളോട് പറഞ്ഞതോടെ വ്യാപാരികള്‍ ടെസ്റ്റര്‍ ഉപയോഗിച്ചു പരിശോധന നടത്തി. ഇതോടെ പോസ്റ്റിലൂടെ വൈദ്യുതി കടന്നുവരുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ എത്തി വഴിവിളക്കിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു.
വഴിവിളക്കു സ്ഥാപിച്ചപ്പോള്‍ വയറിംങ് നടത്തിയത് അശാസ്ത്രീയമായിട്ടാണെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. വഴിവിളക്കുകളുടെ വയറിംങ് ശരിയായ രീതിയില്‍ നടത്തിയ ശേഷം മാത്രം വൈദ്യുതി പുനഃസ്ഥാപിക്കുക എന്നു കാണിച്ച് കെഎസ്ഇബി നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി.
Keywords: News, Kerala, Electricity, post, Ettumanoor, KSEB, Electricity found to be flowing through the post
Powered by Info News For You

Comments
Post a Comment