അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മാറിമറിയുന്ന ഫല സൂചനകളില്‍ ജാഗ്രതയോടെ നീങ്ങി നിക്ഷേപകര്‍; ഐടി സൂചിക നേട്ടത്തിലേക്ക് ഉയര്‍ന്നു


മുംബൈ: (https://ift.tt/3kVIvzd) അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മാറിമറിയുന്ന ഫല സൂചനകളില്‍ ജാഗ്രതയോടെ നീങ്ങി നിക്ഷേപകര്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും സ്ഥാനാര്‍ത്ഥി ജോ ബിഡനും തമ്മിലുളള പോരാട്ടത്തിന്റെ ആദ്യ സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ ആഭ്യന്തര ഇക്വിറ്റി വിപണികള്‍ അരശതമാനം ഉയര്‍ന്നു.

News, National, India, Mumbai, Business, Finance, Technology, Election, US President election influence in Indian equity market


തലക്കെട്ട് സൂചികകളില്‍ ബിഎസ്ഇ സെന്‍സെക്‌സ് 150 പോയിന്റ് അഥവാ 0.4 ശതമാനം ഉയര്‍ന്ന് 40,410 ലെവലിലും നിഫ്റ്റി 50 സൂചിക 11,850 മാര്‍ക്കിന് മുകളിലുമാണ്. ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക് (മൂന്ന് ഓഹരികളും 3% വരെ ഉയര്‍ന്നു) എന്നിവയാണ് സെന്‍സെക്‌സില്‍ നേട്ടത്തിലേക്ക് ഉയര്‍ന്ന ഓഹരികള്‍.

നിഫ്റ്റി സെക്ടറല്‍ സൂചികകള്‍ക്കിടയിലെ പ്രവണത സമ്മിശ്രമാണ്, നിഫ്റ്റി ഐടി സൂചിക രണ്ട് ശതമാനം ഉയര്‍ന്ന് നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തി. വിശാലമായ വിപണിയില്‍ ബിഎസ്ഇ മിഡ് കാപ്പ്, സ്‌മോള്‍കാപ്പ് സൂചികകള്‍ അരശതമാനം ഉയര്‍ന്നു.

ആദ്യ മണിക്കൂറുകളിലെ റിപോര്‍ട്ടുകള്‍ പ്രകാരം യുഎസ് ഡോളറിനെതിരെ 33 പൈസ ഇടിവോടെ ഇന്ത്യന്‍ രൂപ 74.74 എന്ന നിലയിലാണ്.

Keywords: News, National, India, Mumbai, Business, Finance, Technology, Election, US President election influence in Indian equity market

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?