വ്യാജ ഉത്പന്നങ്ങളുടെ വില്‍പന നടത്തിയതിന് കുവൈത്തില്‍ നിരവധി കടകള്‍ പൂട്ടിച്ചു
കുവൈത്ത് സിറ്റി: (https://ift.tt/3fInQgg) വ്യാജ ഉത്പന്നങ്ങളുടെ വില്‍പന നടത്തിയതിനും മറ്റു ക്രമക്കേടുകളുടെയും പേരില്‍ കുവൈത്തില്‍ 27 കടകള്‍ പൂട്ടിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് നടപടി. പ്രാദേശിക, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് വിപണിയിലിറക്കിയ വ്യാജ ഉത്പന്നങ്ങള്‍ പരിശോധനകളില്‍ പിടിച്ചെടുത്തതായി വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്തെ വ്യാജ ഉത്പന്നങ്ങളുടെ വ്യാപനം നിയന്ത്രിക്കാനും ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയാനും കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. കടകളുടെ ഉടമകളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment