ലോക്ക്ഡൗണ്‍ സമയത്ത് വീടിന്റെ ബാല്‍ക്കണിയില്‍ കണ്ടുമുട്ടിയ ഇറ്റാലിയന്‍ യുവതിയും യുവാവും വിവാഹിതരാകുന്നു; വിവാഹം എവിടെ വച്ച് നടത്തണം എന്ന ആശയക്കുഴപ്പത്തിനും പരിഹാരമായെന്ന് കമിതാക്കള്‍

റോം: (www.kvartha.com 08.11.2020) ലോക്ക്ഡൗണ്‍ സമയത്ത് വീടിന്റെ ബാല്‍ക്കണിയില്‍ കണ്ടുമുട്ടിയ ഇറ്റാലിയന്‍ യുവതിയും യുവാവും ഒടുവില്‍ വിവാഹിതരാകുന്നു. വടക്കന്‍ ഇറ്റാലിയന്‍ നഗരമായ വെറോനയില്‍ ഒരു തെരുവിന്റെ ഇരുഭാഗത്തുമുള്ള വീടുകളുടെ ബാല്‍ക്കണിയിലാണ് ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലയളവില്‍ ഇരുവരുടേയും പ്രണയം പൂത്തുലഞ്ഞത്. മൈക്കിളെ ദി ആല്‍പൗസ് (38), പൗള അഞ്ഞല്ലി (40) എന്നിവരാണ് പ്രണയിനികള്‍.

ഇറ്റലിയില്‍ ലോക്ഡൗണ്‍ ആരംഭിച്ചതിന്റെ ആദ്യ ദിവസങ്ങളിലൊന്നില്‍, കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 17ന് വൈകിട്ട് വീടിന്റെ ടെറസില്‍ ഉലാത്തുമ്പോഴാണ് അയല്‍ വീടിന്റെ മട്ടുപ്പാവില്‍ പൗളയെ ആദ്യമായി മൈക്കിളെ കാണുന്നത്. ആദ്യ ദര്‍ശനത്തില്‍ത്തന്നെ തന്റെ മനസ്സില്‍ പ്രണയം പൂത്തുവെന്ന് മൈക്കളെ പറയുന്നു.An Italian woman and young man who met on the balcony of a house during a lockdown get married, Rome,News,Italy,Lockdown,Marriage,World

ഒരേ തെരുവില്‍ ഒരു റോഡിന്റെ ഇരുവശങ്ങളില്‍ അത്രയുംകാലം ജീവിച്ചിട്ടും അതുവരെ പരസ്പരം കണ്ടിരുന്നില്ല എന്നതാണ് കൗതുകം. ലോക്ഡൗണ്‍ കാലയളവിലെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിന് പൗളയുടെ സഹോദരി വൈകിട്ട് വീടിന്റെ ബാല്‍ക്കണിയില്‍ വന്ന് വയലിന്‍ വായിച്ചു. ഇതുകേട്ട് പുറത്തിറങ്ങി സ്വന്തം വീടിന്റെ ബാല്‍ക്കണിയില്‍ എത്തിയ മൈക്കിളെയുടെയും, സഹോദരിക്ക് സമീപംനിന്ന് സംഗീതമാസ്വദിക്കുന്ന പൗളയുടെയും കണ്ണുകള്‍ അന്നാദ്യമായി, ആദ്യ ദര്‍ശനത്തില്‍ത്തന്നെ പ്രണയം കൈമാറി.

മാത്രമല്ല, മൈക്കിളെയുടെ സഹോദരിയും പൗളയും ഒരേ ജിമ്മില്‍ ആയിരുന്നു വ്യായാമം ചെയ്തിരുന്നതും. ഇവര്‍ ഇന്‍സ്റ്റഗ്രാമിലും ഫോളോവെഴ്‌സ് ആയിരുന്നു. ഇതുമനസ്സിലാക്കിയ മൈക്കിളെ ഒരു ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയും പൗളയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ഫോണ്‍വിളികളും ചാറ്റിങ്ങും ആയി ബന്ധം വളര്‍ന്നു. ബാല്‍ക്കണികള്‍ക്കിടയിലൂടെ ഇവരുടെ ഹൃദയങ്ങള്‍ പ്രണയം കൈമാറിക്കൊണ്ടിരുന്നു.

ഒരുദിവസം രാവിലെ ഉറക്കമുണര്‍ന്ന് ബാല്‍ക്കണിയില്‍ എത്തിയ പൗളോ കണ്ടത് തന്റെ പേര് വലിയ അക്ഷരത്തില്‍ എഴുതിയ ഒരു ബെഡ്ഷീറ്റ് മൈക്കിളെയുടെ ബാല്‍ക്കണിയില്‍ തൂക്കിയിരിക്കുന്നതാണ്.
മേയ് നാലിന് ഇറ്റലിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചപ്പോള്‍ ഇരുവരും അടുത്തുള്ള പാര്‍ക്കില്‍ കണ്ടുമുട്ടുകയും ആദ്യചുംബനം കൈമാറുകയും ചെയ്തു. തങ്ങള്‍ ടീനേജേഴ്‌സിനെപ്പോലെ ആയിപ്പോയി എന്നാണ് ആ കൂടിക്കാഴ്ചയെപ്പറ്റി പൗളോ പറഞ്ഞത്.

ലോക്ഡൗണ്‍ റൊമാന്‍സിനു ശേഷം കഴിഞ്ഞദിവസം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ആകസ്മികമായ കണ്ടുമുട്ടല്‍ വിവാഹത്തിലേക്ക് നയിക്കുമ്പോള്‍ എവിടെവച്ച് വിവാഹം നടത്തണം എന്ന കാര്യത്തില്‍ ഇരുവര്‍ക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ ആ ആശയക്കുഴപ്പവും ഇപ്പോള്‍ അവസാനിച്ചു. പ്രണയത്തിന് വിത്തുപാകിയ പൗളയുടെ വീടിന്റെ ബാല്‍ക്കണി തന്നെ വിവാഹ വേദിയായി ഒരുക്കിയാലോ എന്നാണ് ഇരുവരുടെയും ഇപ്പോഴത്തെ ആലോചന.

Keywords: An Italian woman and young man who met on the balcony of a house during a lockdown get married, Rome,News,Italy,Lockdown,Marriage,World.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?