ബെള്ളൂര്‍ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ കല്ലേറ്: എസ്പിക്ക് പരാതി നല്‍കി
കാസര്‍കോട് (www.evisionnews.co): ബെള്ളൂര്‍ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ കല്ലേറ്. ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ശീല എസ്. ഹെഗ്‌ഡെയുടെ നെട്ടണികെ ബജെയിലെ വീടിന് നേരെയാണ് അക്രമമുണ്ടായത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.
വീടിന് സമീപത്തെ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ശീലയുടെ ഭര്‍ത്താവ് സുധാകര ബജെ. വീടിന് പിന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നും കല്ലെറിയുന്നതായി വീട്ടുകാര്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ് സുധാകര വീട്ടിലെത്തിയത്. സുഹൃത്തുക്കളും അയല്‍വാസികളും തിരച്ചില്‍ നടത്തിയെങ്കിലും സംഘം സ്ഥലംവിട്ടിരുന്നു. കല്ലേറുണ്ടായ ഭാഗത്ത് നിന്നും ബൈക്കുകള്‍ പോകുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാഷ്ട്രീയ വൈരാഗ്യമായിരിക്കാം അക്രമത്തിന് പിന്നിലെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസില്‍ പരാതി നല്‍കി.
Powered by Info News For You

Comments
Post a Comment