ഡിസ്റ്റന്‍സായി കേരളത്തില്‍ നിന്ന് ഡിഗ്രി എടുക്കാന്‍ ഞാനെന്ത് ചെയ്യണം

മുജീബുല്ല കെ എം

(https://ift.tt/34YpeHN) വിദൂര പഠന സ്ഥാപനം/സര്‍വകലാശാല, പ്രവേശനത്തിനുള്ള അപേക്ഷ വിളിക്കുമ്പോള്‍, അപേക്ഷിക്കണം. ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ വഴിയും, യൂണിവേഴ്‌സിറ്റികളുടെ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ സ്‌കൂളുകള്‍/കേന്ദ്രങ്ങള്‍ വഴിയും വിദൂരപഠന രീതിയിലെ കോഴ്‌സുകളില്‍ പഠിക്കാം. 



ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇ ജി എന്‍ ഒ യു -ഇഗ്‌നൗ), വിദൂരപഠന മേഖലയിലെ, മുന്‍നിര യൂണിവേഴ്‌സിറ്റിയാണ്. വിശദാംശങ്ങള്‍ അറിയാന്‍, www.ignou.ac.in കാണണം. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (യു ജി സി) സ്ഥാപനമായ, ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ബ്യൂറോ (ഡി ഇ ബി) ആണ് വിദൂരപന കോഴ്‌സുകള്‍ക്ക് അംഗീകാരം കൊടുക്കുന്ന സര്‍ക്കാര്‍ സംവിധാനം. 

ഈ രീതിയില്‍ കോഴ്‌സുകള്‍ നടത്തുന്നതിനായി അവര്‍ അംഗീകാരം നല്‍കിയിട്ടുള്ള സര്‍വകലാശാലകള്‍ (ഓപ്പണ്‍ സര്‍വകലാശാലകള്‍ ഉള്‍പ്പടെ)/സ്ഥാപനങ്ങള്‍, അവര്‍ക്ക് നടത്താവുന്ന കോഴ്‌സുകള്‍ എന്നിവ https://ift.tt/388cNLA എന്ന വെബ്‌സൈറ്റില്‍, അംഗീകാര കാലാവധി വ്യക്തമാക്കി നല്‍കിയിട്ടുണ്ട്. അത് പരിശോധിക്കുക. 

ഈ പട്ടിക പ്രകാരം 2020-21 വര്‍ഷത്തില്‍, കേരളത്തില്‍, കേരള, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് വിദൂര പഠന കോഴ്‌സുകള്‍ നടത്താനുള്ള അനുമതിയുണ്ട്. പ്രവേശന രീതി മനസ്സിലാക്കാന്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വെബ് സൈറ്റ് പരിശോധിക്കണം. കേരള: http://ideku.net/, കോഴിക്കോട്: http://sdeuoc.ac.in/, കണ്ണൂര്‍: https://ift.tt/2I9E85t.

(സിജി ഇൻറർനാഷനൽ കരിയർ ടീം ആർ ആൻഡ് ഡി കോർഡിനേറ്ററാണ് ലേഖകൻ)


Keywords: Article, Degree, Mujeebulla KM, Kerala, Students, University, What should I do to get a degree in Distance from Kerala?
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?