അറസ്റ്റ്: സര്‍ക്കാരിന് നേരെയുള്ള വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ നടത്തിയ നാടകം: കുഞ്ഞാലിക്കുട്ടി
കേരളം (www.evisionnews.co): മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രേരിതമായ നടപടിയാണ് വിജിലന്‍സിന്റേത്. ഇടത് മുന്നണി കണ്‍വീനര്‍ ഇത് നേരത്തെ പറഞ്ഞിരുന്നു. മുമ്പേ തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ആവശ്യമില്ലാത്ത കേസാണിത്. ഇപ്പോള്‍ സര്‍ക്കാരിന് നേരെയുള്ള മറ്റ് വിവാദങ്ങളും പ്രശ്നങ്ങളും ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തുന്ന നാടകമാണിത്. യു.ഡി.എഫ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ല, കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം അറസ്റ്റ് ഉണ്ടാകുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ രണ്ട് മൂന്ന് ദിവസങ്ങളായി യോഗങ്ങള്‍ ചേര്‍ന്നുവെന്നും അധികാരദുര്‍വിനിയോഗമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Powered by Info News For You

Comments
Post a Comment