കാരാട്ട് ഫൈസലിനോട് മത്സരിക്കേണ്ടന്ന് സിപിഎം: സ്വതന്ത്രനായി മല്‍സരിക്കാന്‍ സാധ്യത
കേരളം (www.evisionnews.co): സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ നേതൃത്വമാണ് കാരാട്ട് ഫൈസലിനോട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടത്. സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി നിലപാടെടുത്തത്. എന്നാല്‍ താന്‍ സ്വയം പിന്‍മാറിയതാണൈന്നാണ് കാരാട്ട് ഫൈസലിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം ചേര്‍ന്ന താമരശേരി ലോക്കല്‍ കമ്മറ്റിയില്‍ വിഷയം ചര്‍ച്ചക്ക് വന്നിരുന്നു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി കാരാട്ട് ഫൈസലിന്റെ പേരാണ് പ്രഖ്യാപിച്ചത്. കുന്ദമംഗലം എംഎല്‍എ അഡ്വ പി ടി എ റഹീമായിരുന്നു ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ മറ്റൊരു വാര്‍ഡിലെ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലും ഫൈസലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. എല്‍ഡിഎഫ് മാറ്റിയ സാഹചര്യത്തില്‍ കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ സാധ്യത.
Powered by Info News For You

Comments
Post a Comment