തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാര്‍ തന്നെ ബിഹാര്‍ സര്‍ക്കാരിന്റെ അമരക്കാരന്‍; തിങ്കളാഴ്ച അധികാരമേല്‍ക്കും, സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ച്



പാറ്റ്‌ന: (https://ift.tt/3lqNmsk) കോവിഡ് മാനദണ്ഡം പാലിച്ച് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഉച്ചക്ക് ശേഷം എന്‍ഡിഎ യോഗം ചേരും. തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാര്‍ തന്നെ ബിഹാര്‍ സര്‍ക്കാരിന്റെ അമരക്കാരനാകുകയാണ്. വോട്ടെണ്ണലില്‍  ക്രമക്കേടെന്ന മഹാസഖ്യത്തിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ വേണമെന്ന നിബന്ധനയോടെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളുള്ള ബിജെപിയും ഇതിനായി നീക്കം നടത്തിയിരുന്നു. നിതീഷിനെ പിണക്കേണ്ടെന്ന നിലപാടില്‍ ബിജെപി വിട്ടുവീഴ്ചക്ക് തയ്യാറായേക്കും. 

News, National, India, Patna, Bihar, Bihar-Election-2020, Politics, Nitish Kumar to be sworn in as CM on Monday cabinet to be decided


അതേസമയം മന്ത്രിസ്ഥാനത്തേക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി വ്യക്തമാക്കി. ജിതന്‍ റാം മാഞ്ചിക്ക് ഗവര്‍ണ്ണര്‍ സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം ജിതന്‍ റാം മാഞ്ചി ഉന്നയിച്ചു. 

പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കി ഇരുപതിലേറെ മണ്ഡലങ്ങളില്‍ വിജയം എന്‍ഡിഎക്ക് അനുകൂലമാക്കിയെന്ന  തേജസ്വി യാദവിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. സ്ഥാനാര്‍ത്ഥിയുടെ പരാതിയില്‍ ഹില്‍സ മണ്ഡലത്തിലെ മാത്രം പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടുമെണ്ണിയെന്നും ക്രമക്കേടൊന്നും കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.  

Keywords: News, National, India, Patna, Bihar, Bihar-Election-2020, Politics, Nitish Kumar to be sworn in as CM on Monday cabinet to be decided

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?