ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദംമൂലം രമേശ് ചെന്നിത്തല


കേരളം (www.evisionnews.co): പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന നാടകം ജനം മനസിലാക്കും. ഇബ്രാഹിം കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തത്. കേസില്‍ കുടുക്കി അപമാനിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍ഡിഎസ് എന്ന കമ്പനി ഇപ്പോഴും ഇവിടെ ഉണ്ട്. കമ്പനിയെ എന്തുകൊണ്ട് കരിമ്പട്ടികയില്‍ പെടുത്തിയില്ല. ഇടത് മുന്നണി നേരിടുന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമമാണിതെന്നും ചെന്നിത്തല പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 

മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി കിടക്കയില്‍ വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?