ഖത്തറില്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്‌മെന്റ് നടപടികള്‍ പുനരാരംഭിച്ചു


ദോഹ: (https://ift.tt/392qrR1) ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച വിദേശ തൊഴിലാളികളുടെ റിക്രൂട്‌മെന്റ് നടപടികള്‍ പുനരാരംഭിച്ചു. ആദ്യ ഘട്ടത്തില്‍ കമ്പനികളുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. തൊഴിലാളികളുടെ അഭാവത്താല്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കമ്പനികള്‍ക്കും റിക്രൂട്‌മെന്റ് പുനരാരംഭിച്ചത് ആശ്വാസമായി. 

News, World, Qatar, Doha, COVID-19, Trending, Travel, Labours, Recruitment of foreign workers resumes in Qatar


എന്നാല്‍ തൊഴിലാളികള്‍ക്ക് മിനിമം വേതന വ്യവസ്ഥയും മികച്ച താമസ സൗകര്യങ്ങളും ഉറപ്പാക്കുന്ന കമ്പനികളുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളു. ഭക്ഷണവും താമസവും ഉള്‍പ്പെടെ 1,000 റിയാലും ഭക്ഷണവും താമസവും ഇല്ലെങ്കില്‍ 1,800 റിയാലുമാണ് മിനിമം വേതനം. 

റിക്രൂട്‌മെന്റ് നടപടികള്‍ പുനരാരംഭിച്ചെങ്കിലും രാജ്യത്തേക്ക് എത്തുന്നവര്‍ ദുരന്തനിവാരണ ഉന്നതാധികാര കമ്മിറ്റിയുടെ യാത്രാ, പ്രവേശന, ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശനം. മന്ത്രാലയത്തിന്റെ പെര്‍മിറ്റിനായി തൊഴിലുടമ വേണം അപേക്ഷ നല്‍കാന്‍. 

അതേസമയം ആഭ്യന്തര മന്ത്രാലയം തൊഴിലാളികള്‍ക്ക് വീസ അനുവദിച്ചാല്‍ മാത്രമേ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ സാധിക്കൂ.

Keywords: News, World, Qatar, Doha, COVID-19, Trending, Travel, Labours, Recruitment of foreign workers resumes in Qatar

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?