ബാങ്കിലേക്ക് പോകുന്നവഴി മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവര്‍ന്നു
കണ്ണൂര്‍: (https://ift.tt/392qrR1) ബാങ്കിലേക്ക് പോകുന്നവഴി മുളകുപൊടി വിതറി യുവാവിന്റെ കൈയ്യില്‍ നിന്ന് എട്ട് ലക്ഷം രൂപ കവര്‍ന്നു. തലശേരിയിലാണ് മുളകുപൊടി വിതറി വന്‍ മോഷണം നടന്നത്. കണ്ണൂര്‍ തോട്ടുമ്മല്‍ സ്വദേശിയായ മുഹമ്മദിനാണ് എട്ടുലക്ഷം രൂപ നഷ്ടമായത്. ബാങ്കില്‍ നിന്ന് പഴയ സ്വര്‍ണം എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കവര്‍ച്ചക്കേസില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ വിധേയമാക്കാനാണ് സാധ്യത.
Keywords: News, Kerala, Kannur, Bank, Theft, Robbery, Rupees, Police, Investigates, Eight lakh rupee stolen from youth in Kannur
Powered by Info News For You

Comments
Post a Comment