മാര്‍ത്തോമ്മാ സഭയ്ക്ക് ഇനി പുതിയ അമരക്കാരന്‍; ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനാരോഹിതനായി; പുതിയ പേര് 'തിയഡോഷ്യസ് മാര്‍ത്തോമ്മാ'
തിരുവല്ല: (www.kvartha.com 14.11.2020) മാര്‍ത്തോമ്മാ സഭയ്ക്ക് ഇനി പുതിയ അമരക്കാരന്‍. സഭയുടെ അധ്യക്ഷനായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനാരോഹിതനായി. ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ പ്രത്യേക മദ്ബഹയിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. 'തിയഡോഷ്യസ് മാര്‍ത്തോമ്മാ' എന്നാണ് അദ്ദേഹത്തിന്റെ പുതിയ പേര്.
11മണിക്ക് അനുമോദന സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, സിഎന്‍ഐ മോഡറേറ്റര്‍ ബിഷപ് ഡോ. പി.സി. സിങ്, സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് ഡോ. ധര്‍മരാജ് റസാലം, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാ അധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ്, യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ക്രൈസ്റ്റ് (യുഎസ്എ) പ്രസിഡന്റ് ജിം വിന്‍ക്ലര്‍, ഡോ. മാത്യൂസ് ജോര്‍ജ് ചുനക്കര എന്നിവര്‍ പ്രസംഗിക്കും. ഇതര സഭകളിലെ ബിഷപ്പുമാരും ജനപ്രതിനിധികളും പങ്കെടുക്കും.
Powered by Info News For You
ശനിയാഴ്ച രാവിലെ 7.45ന് നിയുക്ത മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയെ സഭയിലെ ബിഷപ്പുമാരും വൈദികരും ചേര്‍ന്ന് പുലാത്തീനില്‍ നിന്നു മദ്ബഹയിലേക്ക് സ്വീകരിച്ചു. എട്ടുമണിയോടെ കുര്‍ബാനയ്ക്ക് ഡോ. യുയാക്കിം മാര്‍ കൂറിലോസ് കാര്‍മികത്വം വഹിച്ചു.

11മണിക്ക് അനുമോദന സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, സിഎന്‍ഐ മോഡറേറ്റര്‍ ബിഷപ് ഡോ. പി.സി. സിങ്, സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് ഡോ. ധര്‍മരാജ് റസാലം, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാ അധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ്, യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ക്രൈസ്റ്റ് (യുഎസ്എ) പ്രസിഡന്റ് ജിം വിന്‍ക്ലര്‍, ഡോ. മാത്യൂസ് ജോര്‍ജ് ചുനക്കര എന്നിവര്‍ പ്രസംഗിക്കും. ഇതര സഭകളിലെ ബിഷപ്പുമാരും ജനപ്രതിനിധികളും പങ്കെടുക്കും.
Keywords: Theodosius to be new Mar Thoma Metropolitan, Pathanamthitta, News, Religion, Church, Conference, Inauguration, Kerala.
Powered by Info News For You
Comments
Post a Comment