പണമിടപാട് തര്‍ക്കം: മുന്‍ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ധനകാര്യ സ്ഥാപന ഉടമയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍
ഏറ്റുമാനൂര്‍: (www.kvartha.com 22.11.2020) കോട്ടയത്ത് പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ധനകാര്യ സ്ഥാപന ഉടമയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍. അതിരമ്പുഴ കുടിലില്‍ കെ ജെ സെബാസ്റ്റ്യനെ (നെല്‍സണ്‍ 58) കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അതിരമ്പുഴ കൂനാനിക്കല്‍ റെജി പ്രോത്താസീസ് (52), എറണാകുളം ഏലൂര്‍ കവലക്കല്‍ ജോസ് കെ സെബാസ്റ്റ്യന്‍ (45), ഷൊര്‍ണൂര്‍ കുറിയില്‍ കെ സുജേഷ് (വിനോദ് 32), തൃശൂര്‍ ചീരന്‍കുഴിയില്‍ സി വി ഏലിയാസ് കുട്ടി (32) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ ഏഴിന് അതിരമ്പുഴ പാറോലിക്കല്‍ റോഡിലെ ഐക്കരക്കുന്നേല്‍ ജംക്ഷനിലായിരുന്നു കൊലപാതക ശ്രമം. രാവിലെ നടക്കാനിറങ്ങിയ സെബാസ്റ്റ്യന്റെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചുവെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. നിയന്ത്രണം വിട്ട് കാര്‍ പോസ്റ്റിലിടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ ഇറങ്ങിയോടി ഓട്ടോറിക്ഷയില്‍ കയറി കടന്നുകളഞ്ഞു. പരുക്കേറ്റ സെബാസ്റ്റ്യനെ നാട്ടുകാര്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ കാറിലുണ്ടായിരുന്നവരും ഇവിടെ ചികിത്സ തേടിയെത്തി. സംഭവവിവരം അറിഞ്ഞ് പൊലീസും എത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്.
റെജി നല്‍കിയ ക്വട്ടേഷനാണന്ന് സംഘാംഗങ്ങള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. റെജിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. റെജിയുടെ പണമിടപാട് സ്ഥാപനത്തിലെ കലക്ഷന്‍ എടുക്കുന്നയാളായിരുന്നു സെബാസ്റ്റ്യന്‍. റെജിയും സെബാസ്റ്റ്യനും തമ്മില്‍ ഏതാനും നാളായി തര്‍ക്കമുണ്ട്. വൈരാഗ്യം തീര്‍ക്കാന്‍ റെജിയും സംഘാംഗങ്ങളും കൊലപാതകം ആസൂത്രണം ചെയ്തതെന്നു ഏറ്റുമാനൂര്‍ എസ്എച്ച്ഒ സി ആര്‍ രാജേഷ് കുമാര്‍ പറഞ്ഞു.
Keywords: News, Kerala, Injured, Car, Arrest, Arrested, Police, hospital, Case, Treatment, Attempt to kill by car crash; 4 arrested
Powered by Info News For You

Comments
Post a Comment