സ്വയം തിരിച്ചറിയുകയെന്ന പുതിയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി


ന്യൂഡെല്‍ഹി: (https://ift.tt/33leO3Y) സ്വയം തിരിച്ചറിയുകയെന്ന പുതിയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മവിശ്വാസത്തിന്റെയും ആത്മപരിശോധനയുടെയും ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യുവാക്കളെ ആഹ്വാനം ചെയ്യുകയാണ് മോദി. ലഖ്‌നൗ സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വെര്‍ച്വല്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു മോദി.

News, National, India, New Delhi, Education, Students, Narendra Modi, Prime Minister, Chief Minister, Yogi Adityanath, New Education Policy meant to develop self-confidence: PM


രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ദേശീയ വിദ്യാഭ്യാസനയം എല്ലാ അര്‍ത്ഥത്തിലും നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തീരുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ആത്മവിശ്വാസം ഉണ്ടാകും. ബന്ധനത്തിലുള്ള മനസ്സിന് ഒരിക്കലും സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. 

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്', ഒരു സ്വാശ്രയ ഇന്ത്യ എന്നിവയുടെ അടിത്തറയായിരിക്കും പുതിയ വിദ്യാഭ്യാസ നയമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Keywords: News, National, India, New Delhi, Education, Students, Narendra Modi, Prime Minister, Chief Minister, Yogi Adityanath, New Education Policy meant to develop self-confidence: PM

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?