തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയതാരം നസ്രിയ നസീം; ചുവടുവെക്കുന്നത് യുവതാരം നാനിയോടൊപ്പം
കൊച്ചി: (https://ift.tt/3lqNmsk) മലയാളികളുടെ പ്രിയതാരം നസ്രിയ നസീം തെലുങ്ക് സിനിമയില്‍ ചുവടുവെക്കുന്നു. വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവതാരം നാനിയോടൊപ്പമാണ് നസ്രിയയുടെ അരങ്ങേറ്റം. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്.
ഈ ദീപാവലിക്ക് തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് നമുക്ക് നസ്രിയയെ സ്വാഗതം ചെയ്യാം എന്നാണ് സംവിധായകന്‍ വിവേക് അത്രേയ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 21 ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിടും.
മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. തമിഴില്‍ അറ്റ്ലി ഒരുക്കിയ രാജാ റാണി എന്ന ചിത്രത്തിലെ നസ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കില്‍ ചുവടു വെക്കുന്നത്.
Keywords: News, Kerala, Kochi, Entertainment, Cinema, Actress, Film, Twitter, Social Network, Nani and Nazriya Nazim Fahadh team up for the first time for a film with Vivek Athreya
Powered by Info News For You

Comments
Post a Comment