വയനാട്ടില്‍ വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: (www.kasargodvartha.com 20.11.2020) വയനാട്ടില്‍ വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മുള്ളന്‍കൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരന്‍ (80), ഭാര്യ സുമതി (77) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
വൃദ്ധദമ്പതികളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടന്‍ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. രണ്ട് പേര്‍ വിവാഹിതരും ഒരാള്‍ അവിവാഹിതയുമാണ്. കരുണാകരനും സുമതിയും അവിവാഹിതയായ മകളോടൊപ്പമാണ് താമസിച്ചിരുന്നത്.
Keywords: Wayanad, news, Kerala, Elderly couple, Top-Headlines, Death, Elderly couple found dead in Wayanad
Powered by Info News For You

Comments
Post a Comment