പോസ്റ്റ് കോവിഡ് സിന്‍ഡ്രോം പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാന്‍ സാധ്യത


കേരളം (www.evisionnews.co): പോസ്റ്റ് കോവിഡ് സിന്‍ഡ്രോം പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി വിദഗ്ദര്‍. കോവിഡ് സ്ഥിരീകരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവഗണിക്കരുതെന്നും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കുന്നു. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിച്ച് സര്‍ക്കാരും മുന്‍കരുതല്‍ ശക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ച് ഭേദമായവര്‍ക്ക് മാത്രമല്ല പോസ്റ്റ് കോവിഡ് സിന്‍ഡ്രോം മുന്നറിയിപ്പുകള്‍. ഒരു കോവിഡ് പോസിറ്റിവ് രോഗിയെ കണ്ടെത്തുമ്പോള്‍ കുറഞ്ഞത് അഞ്ച് പേരിലെങ്കിലും നിശബ്ദമായി വന്നുപോയിരിക്കാമെന്ന് കണക്കാക്കിയാണ് കോവിഡ് ബാധിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം സാധ്യത കല്‍പ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ എല്ലാ വ്യാഴാഴ്ച്ചയും പ്രവര്‍ത്തിക്കുന്ന പോസ്റ്റ് കോവിഡ് ക്ലിനിക്കുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചത്. ഗുരുതരമാവുന്നര്‍ക്ക് രണ്ടാംഘട്ട മൂന്നാംഘട്ട ക്ലിനിക്കുകളും സ്‌പെഷ്യലിറ്റി ക്ലിനിക്കുകളും സജ്ജമാക്കുകയാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?