നടിയെ ആക്രമിച്ച കേസ്; മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ് കുമാര്‍ എം എല്‍ എയുടെ പി എയ്ക്ക് ബേക്കല്‍ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി; കേസ് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലേക്ക്
ബേക്കല്‍: (https://ift.tt/3nt1mme) നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെയും ബന്ധുവിനെയും ഭീഷണിപ്പെടുത്തിയ സംബവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലേക്ക്.
കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എയുടെ ഓഫീസ് സെക്രട്ടറി കൂടിയായ പ്രദീപ് കോട്ടത്തലയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടിസ് നല്‍കി.
രണ്ട് ദിവസത്തിനകം ബേക്കല്‍ സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രദീപ് കോട്ടത്തലയ്‌ക്കെതിരെ പോലീസ്കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 24നാണ് ഒരാള്‍ കാസര്‍കോട് ബേക്കലിലെത്തി മാപ്പുസാക്ഷിയായ തൃക്കണ്ണാട്ടെ വിപിന്‍ ലാലിന്റെബന്ധുവിനെ കണ്ടത്. പണവും വീടും വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് കത്തുകളയച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് വിപിന്‍ ലാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദീപ് കോട്ടത്തലയാണ് കാസര്‍കോടെത്തി സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായത്.
കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍, അവിടെനിന്ന് കാസര്‍കോടേക്ക് സഞ്ചരിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി, കാസര്‍കോട് നഗരഹൃദയത്തിലെ ജ്വല്ലറിയിലെ സി സി ടി വി ദൃശ്യങ്ങള്‍, ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച മൊബൈല്‍ സിം എന്നിവയാണ് പ്രദീപിലേക്ക് അന്വേഷണം എത്തിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് എറണാകുളം സബ് ജയിലില്‍ നിന്നും പള്‍സര്‍ സുനിക്കു വേണ്ടി ദിലീപിന് കത്തയച്ചത് മറ്റൊരു കേസില്‍ ജയിലിലായിരുന്ന വിപിന്‍ലാലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിപിന്‍ ലാലിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയത്.
പ്രദീപിനെ ചോദ്യം ചെയ്താല്‍ മാത്രമേ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാവുകയുള്ളു. ദിലീപിന്റെ അടുത്ത സുഹൃത്തും നടനുമായ ഗണേഷ്‌കുമാറിന്റെ നിര്‍ദ്ദേശമില്ലാതെ അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറി ഈ ദൗത്യത്തിന് മുതിര്ല്ലന്നാണ് സംസാരം.
അതേ സമയം നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് സാക്ഷിയ്ക്ക് ഫോണ്‍ കോള്‍ എത്തിയതു തമിഴ്‌നാട്ടിലെ തിരുനെല്‍വേലില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. കത്തുകള്‍ പോസ്റ്റ് ചെയ്തത് എം ജി റോഡ്, ആലുവ എന്നിവിടങ്ങളില്‍ നിന്ന് ഇരു സ്ഥലങ്ങളിലുമെത്തിബേക്കല്‍ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
തമിഴ് മാത്രം സംസാരിക്കാനറിയാവുന്ന ആളുടെ പേരിലെടുത്ത സിം കാര്‍ഡില്‍ നിന്നാണ് സാക്ഷിയെ വിളിച്ച് മൊഴിമാറ്റണമെന്ന് മലയാളം സംസാരിക്കുന്ന പ്രദീപ് ആവശ്യപ്പെട്ടത്.
തിരുനെല്‍വേലി സ്വദേശിയുടെ പേരില്‍ പ്രദീപ് തന്നെയാണ് സിം കാര്‍ഡ് എടുത്തതാണെന്നു പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
വിപിന്‍ ലാല്‍ പറയുന്നത് ഇങ്ങനെ
ചെക്കു കേസില്‍പ്പെട്ടാണ് വിപിന്‍ ലാല്‍ നടിയെ അക്രമിക്കപ്പെട്ട സംഭവം നടന്ന സമയത്ത് ജയിലിലായതെന്നും പള്‍സര്‍ സുനി ആവശ്യപ്പെട്ടപ്രകാരം താന്‍ തന്നെയാണ് ദിലീപിനു നല്‍കാനുള്ള കത്ത് തയാറാക്കിയതെന്നും കോട്ടയം സ്വദേശിയായ വിപിന്‍ലാല്‍ വ്യക്തമാക്കുന്നു. ആ കത്തിലെ കയ്യക്ഷരം വിദഗ്ധരെക്കൊണ്ടു പരിശോധിച്ച് എന്റേതു തന്നെയാണെന്ന് ഉറപ്പുവരുത്തിയതാണ്. കൂടാതെ മൂന്ന് മജിസ്‌ട്രേറ്റുമാരുടെ മുന്‍പിലാണ് മൊഴികള്‍ നല്‍കിയത്. ഇനി മൊഴിമാറ്റിയാല്‍ അത് തന്നെ കുഴപ്പത്തിലാക്കുമെന്ന് അറിയാമായിരുന്നു. സ്വാധീനിക്കാന്‍ ശ്രമിച്ചവരോട് ആദ്യമേ ഇതു വ്യക്തമാക്കിയെങ്കിലും പിന്നെയും ഫോണിലും കത്തിലുമായി ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്ന് വിപിന്‍ലാല്‍ പറയുന്നു.
ആദ്യം കാസര്‍കോട് കോട്ടികുളത്തെഅമ്മാവന്റെ വീട്ടില്‍ നേരിട്ടാണ് മൊഴിമാറ്റണമെന്നാവശ്യപ്പെട്ട ആള്‍ എത്തിയത്. പക്ഷ ആ സമയത്ത് അമ്മാവന്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ജോലി സ്ഥലത്തെത്തി സംസാരിച്ചു. ഈ സമയത്താണ് വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയത്. ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം മടങ്ങി. പിന്നീട് പല തവണ ഫോണില്‍ അമ്മാവനെ ബന്ധപ്പെട്ട് തന്നെക്കൊണ്ട് മൊഴിമാറ്റാന്‍ ആവശ്യപ്പെട്ടു. ലോ കോളജില്‍ പഠിക്കുകയാണെന്നറിഞ്ഞ് പഠനത്തിനുള്ള സഹായം വാഗ്ദാനം ചെയ്തു. ശ്വാസകോശ സംബന്ധമായ രോഗമുള്ളതിനാല്‍ അതിനുള്ള ചികിത്സാ ചെലവും മറ്റു സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു.
ഈ സമയത്തു തന്നെ ഫോണ്‍ വിളി എത്തിയ കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. പിന്നീട് മൂന്ന് ഭീഷണിക്കത്തുകള്‍ കൂടി ലഭിച്ചു.ആദ്യം വളരെ മാന്യമായി ഫോണിലൂടെ സംസാരിച്ചെങ്കില്‍ കത്തുകളില്‍ ഭീഷണിയുടെ സ്വരമായിരുന്നുവെന്ന് വിപിന്‍ലാല്‍ വെളിപ്പെടുത്തുന്നു. തന്നോട് ആദ്യമേ പറഞ്ഞതല്ലേ എന്നും, ഇനി നിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതോടെയാണ് പോലീസില്‍ രേഖാമൂലം പരാതി നല്‍കാന്‍ നിര്‍ബന്ധിതരായത്. കേസിലെ പ്രതിയായ നടനോട് വൈരാഗ്യമില്ല, അറിഞ്ഞ കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്തതെന്നും വിപിന്‍ലാല്‍ വ്യക്തമാക്കുന്നു.
Keywords: Kasaragod, Bekal, Kerala, News, MLA, Police, Case, Ganesh Kumar MLA's PA noticed by Bekal police to appear for questioning
Powered by Info News For You

Comments
Post a Comment