നടന്‍ മുസ്തഫയുടെ ആദ്യ സംവിധാനത്തിലൂടെ പിറന്ന 'കപ്പേള' ചിത്രം തെലുങ്കിലേക്ക്; അന്ന ബെന്നിന്റെ റോളില്‍ ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രന്‍


കൊച്ചി: (https://ift.tt/33leO3Y) നടന്‍ മുസ്തഫയുടെ ആദ്യ സംവിധാനത്തിലൂടെ പിറന്ന 'കപ്പേള' ചിത്രം തെലുങ്കിലേക്ക്. ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രനാണ് അന്ന ബെന്നിന്റെ റോളില്‍. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്. സിത്താര എന്റര്‍ടെയിന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

സംവിധായകന്‍ മുസ്തഫ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

News, Kerala, Kochi, Cinema, Entertainment, Malayalam, Actress, Director, Actor Mustafa's first directorial venture 'Kappela' remade in Telugu


അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ കപ്പേള, നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തതിന് ശേഷം കൂടുതല്‍ ജനശ്രദ്ധനേടിയിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ച ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെപ്പോലെയുള്ളവരും രംഗത്തെത്തിയിരുന്നു.

ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് വിവരം.

Keywords: News, Kerala, Kochi, Cinema, Entertainment, Malayalam, Actress, Director, Actor Mustafa's first directorial venture 'Kappela' remade in Telugu

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?