നേഴ്‌സാണെന്ന് പറഞ്ഞ് അമ്മയെയും അമ്മൂമ്മയെയും കബളിപ്പിച്ചു; യുവതി നവജാത ശിശുവിനെയും കൊണ്ട് മുങ്ങിയതായി പരാതി, സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
ഇന്‍ഡോര്‍: (https://ift.tt/3pCIpPT) നവജാത ശിശുവിനെ നേഴ്‌സാണെന്ന് പറഞ്ഞ് അമ്മയെയും അമ്മൂമ്മയെയും കബളിപ്പിച്ച് അജ്ഞാതയായ യുവതി മോഷ്ടിച്ചതായി പരാതി. ഒരു ദിവസം പ്രായമായ കുഞ്ഞിനെ നേഴ്‌സാണെന്നു പറഞ്ഞ് എത്തിയ യുവതി എടുത്തു കൊണ്ടു പോവുകയായിരുന്നു എന്നാണ് കുട്ടിയുടെ അമ്മയുടെയും അമ്മൂമ്മയുടെയും ആരോപണം. ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 15 നാണ് സംഭവം നടന്നത്.
നേഴ്‌സാണെന്നു പറഞ്ഞ് എത്തിയ യുവതി കുട്ടിക്ക് ശ്വാസതടസമുണ്ടെന്നും ഒരു ടെസ്റ്റ് നടത്തണമെന്നും പറഞ്ഞാണ് യുവതി കുട്ടിയെ എടുത്തുകൊണ്ട് പോയത്. അമ്മൂമ്മ പിന്നാലെ പോയെങ്കിലും യുവതി ആശുപത്രിയ്ക്കകത്ത് പല വഴികളിലൂടെ നടന്ന് അപ്രത്യക്ഷയായി. തുടര്‍ന്ന് അമ്മൂമ്മ ആശുപത്രി മുഴുവന്‍ തിരഞ്ഞെങ്കിലും ഇവരെ കണ്ടെത്താനായില്ല.
ആശുപത്രിയിലെ സി സി ടി വി യില്‍ അമ്മൂമ്മ യുവതിയോട് സംസാരിക്കുന്ന ദൃശ്യമുണ്ട്. വിവിധ സി സി ടി വി ദൃശ്യങ്ങള്‍ വച്ച് പോലീസ് പരിശോധന നടത്തി വരികയാണ്.
Powered by Info News For You

Comments
Post a Comment