റോഡപകടങ്ങളില്‍ പരിക്ക് പറ്റുന്ന രോഗികളുടെ മസ്തിഷ്‌ക മരണം സംഭവിച്ചതായി അറിയിച്ച് അവയവങ്ങള്‍ മോഷണം; ഡോക്ടര്‍മാര്‍ അടക്കമുള്ള ആറംഗ സംഘത്തിന് ജയില്‍ ശിക്ഷ, ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത് ഇങ്ങനെ


ബീജിംഗ്: (https://ift.tt/3fInQgg) റോഡപകടങ്ങളില്‍ പരിക്ക് പറ്റുന്ന രോഗികളുടെ മസ്തിഷ്‌ക മരണം സംഭവിച്ചതായി അറിയിച്ച് അവയവങ്ങള്‍ തട്ടിയെടുത്ത ഡോക്ടര്‍മാര്‍ അടക്കമുള്ള ആറംഗ സംഘത്തിന് ജയില്‍ ശിക്ഷ. റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ അവയവങ്ങള്‍ ഔദ്യോഗികമായി ദാനം ചെയ്യുന്നുവെന്ന പ്രതീതി കുടുംബത്തിന് സൃഷ്ടിച്ച ശേഷമായിരുന്നു ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ തട്ടിപ്പ്. ചൈനയിലെ ആന്‍ഹുയി പ്രവിശ്യയിലാണ് സംഭവം. 

റോഡപകടങ്ങളില്‍ സെറിബ്രല്‍ ഹെമറിജ് സംഭവിച്ചവരെയായിരുന്നു സംഘം ഇരയാക്കിയിരുന്നത്. ആന്‍ഹുയി പ്രവിശ്യയിലെ ഹുവായിവാന്‍ കൌണ്ടി ആശുപത്രിയില്‍ വച്ചായിരുന്നു ഇവരുടെ തട്ടിപ്പുകള്‍. ഐസിയുവിന്റെ ചുമതലയുള്ള ആശുപത്രിയുടെ തലവനാണ് അവയവദാനത്തിന് അപകടത്തില്‍പ്പെട്ടവരില്‍ നിന്ന് അനുമതി വാങ്ങുന്നത്. പിന്നീട് ഈ സമ്മതപത്രം വ്യാജമായി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

സമ്മതപത്രം എഴുതി വാങ്ങിയ ശേഷം രോഗിയെ പാതിരാത്രിയോടെ ആശുപത്രിയില്‍ നിന്ന് കടത്തി ശസ്ത്രക്രിയയിലൂടെ അവയവങ്ങള്‍ എടുക്കും. രഹസ്യമായി ബന്ധപ്പെടുന്ന സംഘവുമായി ബന്ധമുള്ള  മറ്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ഇവ കൈമാറ്റം ചെയ്യും. ഇതിന് ശേഷം രോഗിയെ വീണ്ടും ആശുപത്രിയില്‍ തിരികെയെത്തിച്ച് ബന്ധുക്കളോട് രോഗി മരിച്ചതായി അറിയിക്കും. ഇതായിരുന്നു തട്ടിപ്പിന്റെ രീതി. 

News, World, International, Beijing, China, Doctor, Punishment, Accident, Patient, Health, Organs, Chinese Doctors Harvested Organs of Car Crash Victims and Patients with Severe Brain Damage


ഇത്തരത്തില്‍ മരിച്ച ഒരാളുടെ മകന് തോന്നിയ സംശയമാണ് ഈ ശൃംഖലയിലേക്ക് അന്വേഷണമെത്തിയതിന് പിന്നില്‍. ആശുപത്രിയില്‍ നിന്നെത്തിച്ച സമ്മതപത്രത്തിലെ ചില അപാകതകള്‍ യുവാവ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. നേരത്തെ വധശിക്ഷയ്ക്ക് വിധിക്കുന്ന കുറ്റവാളികളുടെ അവയവങ്ങള്‍ ചൈന ഇത്തരത്തില്‍ ശേഖരിച്ചിരുന്നു. ഇത് ആഗോളതലത്തില്‍ വ്യാപക വിമര്‍ശനത്തിന് വഴിവച്ചതോടെയാണ് അധികൃതര്‍ 2015ല്‍ ഈ നടപടി ഒഴിവാക്കിയത്. 

2017നും 2018നും ഇടയില്‍ മാത്രം പതിനൊന്ന് രോഗികളുടെ കരളും കിഡ്‌നിയുമാണ് സംഘം തട്ടിയെടുത്തതെന്ന് കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട് ചെയ്യുന്നത്. അവയവ ശസ്ത്രക്രിയാ മേഖലയില്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ചൈനയിലുള്ളത്. ആളുകള്‍ പൊതുവായി ദാനം ചെയ്യുന്നതിലൂടെയാണ് ചൈനയില്‍ അവയവ ശസ്ത്രക്രിയാ മേഖലയുടെ പ്രവര്‍ത്തനം. 

Keywords: News, World, International, Beijing, China, Doctor, Punishment, Accident, Patient, Health, Organs, Chinese Doctors Harvested Organs of Car Crash Victims and Patients with Severe Brain Damage

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?