ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ കട കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു


കുവൈത്ത് സിറ്റി: (https://ift.tt/3kVIvzd) ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ കട കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിനാണ് ഇതിലൊരു കട പൂട്ടിച്ചതെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിന് കൈമാറിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എട്ട് സ്റ്റോറുകളാണ് വിവിധ കാരണങ്ങള്‍ മൂലം അടച്ചുപൂട്ടിയത്. 

News, World, Gulf, Kuwait, Israel, Shop, Products, Kuwait closes shop selling Israel products


ശുവൈഖിലെ കാര്‍ സ്പെയര്‍ പാര്‍ട്സ് കമ്പനിയില്‍ നിന്നാണ് പ്രാദേശിക വിപണികളില്‍ നിരോധിച്ച ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ഒരു ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് പരിശോധന നടത്തിയതും നടപടിയെടുത്തതും. അടച്ചുപൂട്ടിയതില്‍ നാല് കടകള്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഇവയ്ക്കെതിരെ നടപടിയെടുത്തത്.

Keywords: News, World, Gulf, Kuwait, Israel, Shop, Products, Kuwait closes shop selling Israel products

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?