ജീവനക്കാരുടെ കോവിഡ് രോഗം മറച്ചു വച്ച് പ്രവര്‍ത്തനം തുടര്‍ന്നു; കശുവണ്ടി ഫാക്ടറി അധികൃതര്‍ അടച്ചുപൂട്ടി

കൊട്ടാരക്കര: (www.kvartha.com 27.11.2020) ജീവനക്കാരുടെ കോവിഡ് രോഗം മറച്ചു വച്ച് പ്രവര്‍ത്തനം തുടര്‍ന്ന കശുവണ്ടി ഫാക്ടറി അധികൃതര്‍ അടച്ചുപൂട്ടി. കൊല്ലം കൊട്ടാരക്കരയ്ക്കടുത്ത് ഉമ്മന്നൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടി ഫാക്ടറിയാണ് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് അടച്ചുപൂട്ടിയത്. ജീവനക്കാരുടെ സ്രവപരിശോധനയിലടക്കം കൃത്രിമം കാട്ടിയായിരുന്നു കശുവണ്ടി ഫാക്ടറിയുടെ പ്രവര്‍ത്തനം. 

സ്ഥാപനത്തിലെ ജീവനക്കാരിലൊരാള്‍ക്ക് രണ്ടു ദിവസം മുമ്പ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സ്രവപരിശോധനയ്ക്ക് കൊടുത്ത സാമ്പിളില്‍ സ്ഥാപനം കൃത്രിമം നടത്തി. രോഗലക്ഷണങ്ങളുള്ള ജീവനക്കാരന്റെ പേരില്‍ മറ്റൊരാളെ സ്രവപരിശോധനയ്ക്ക് എത്തിച്ചായിരുന്നു കൃത്രിമം. ഇതേ കുറിച്ച് ആരോഗ്യവകുപ്പിന് രഹസ്യവിവരം കിട്ടിയതോടെ ഫാക്ടറി അടയ്ക്കാനും ജീവനക്കാരെല്ലാം നിരീക്ഷണത്തില്‍ പോകാനും മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി. 

News, Kerala, COVID-19, Police, Kottarakkara, Factory, Work, Factory sealed for working without Covid norms

എന്നാല്‍ നിര്‍ദേശം വകവയ്ക്കാതെ സ്ഥാപനം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്. ആരോഗ്യ പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചതോടെ പൊലീസിന്റെ സഹായം തേടുകയായിരുന്നു. സ്ഥാപനം പൂട്ടി സീല്‍ ചെയ്തു. ഏഴു ദിവസത്തേക്ക് തുറക്കരുതെന്നാണ് നിര്‍ദേശം.

Keywords: News, Kerala, COVID-19, Police, Kottarakkara, Factory, Work, Factory sealed for working without Covid norms


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?