ഒമാന്‍ റോഡ് അതിര്‍ത്തികള്‍ തുറന്നു; സ്വദേശികള്‍ക്കും ഒമാനില്‍ താമസവിസയുള്ള വിദേശികള്‍ക്കും അയല്‍ രാജ്യങ്ങളിലേക്ക് യാത്രാനുമതി


മസ്‌കറ്റ്: (https://ift.tt/3lqNmsk) വ്യാഴാഴ്ച നടന്ന സുപ്രീം കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ ഒമാന്‍ റോഡ് അതിര്‍ത്തികള്‍ തുറന്നതായി ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി അറിയിച്ചു. ഇതോടെ സ്വദേശികള്‍ക്കും ഒമാനില്‍ താമസവിസയുള്ള വിദേശികള്‍ക്കും കോവിഡ് സുരക്ഷാ മാന്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും. 

News, World, Gulf, Oman, Muscat, Travel, COVID-19, Trending, Minister, Press meet, Vaccine, Borders are opened with neighbouring countries; citizens, residents allowed to travel, says Oman minister


ജനസംഖ്യയിലെ 40 ശതമാനം പേര്‍ക്ക് ആദ്യഘട്ടത്തില്‍ കോവിഡ് വാക്സിന്‍ നല്‍കുമെന്നും സുരക്ഷിതമായ കോവിഡ് വാക്സിന്‍ ഈ വര്‍ഷം അവസാനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര പോരാളികള്‍, ചെക്ക്പോയിന്റ് ജീവനക്കാര്‍, ഗുരുതര രോഗബാധിതര്‍, വയോധികര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ട വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന.

എന്നാല്‍ ഇതുവരെ ഏതെങ്കിലും കോവിഡ് വാക്സിന്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രാലയവും ആരോഗ്യ വകുപ്പ് പ്രതിനിധികളും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഡോ. അല്‍ സഈദി കൂട്ടിച്ചേര്‍ത്തു. ഒമാനില്‍ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു. പക്ഷേ ജാഗ്രതയും മുന്‍കരുതലും കൈവിടരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 

Keywords: News, World, Gulf, Oman, Muscat, Travel, COVID-19, Trending, Minister, Press meet, Vaccine, Borders are opened with neighbouring countries; citizens, residents allowed to travel, says Oman minister

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?