വെബ് സീരീസിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ

ന്യൂഡെല്‍ഹി: (www.kasargodvartha.com 19.11.2020) വെബ് സീരീസിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി നിര്‍മിക്കുന്ന 'എംടിവി നിഷേധേ എലോണ്‍ ടുഗെദര്‍' എന്ന വെബ്‌സീരീസിലാണ് താരം അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം അവസാനത്തോടെ അഞ്ച് എപ്പിസോഡുകള്‍ ഉള്ള വെബ് സീരിസ് റിലീസ് ചെയ്യും. വെബ്സീരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ്. അശ്വിന്‍ നല്‍വാഡെ, അശ്വിന്‍ മുഷ്‌റന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

New Delhi, news, National, Top-Headlines, Sports, Sania Mirza, Sania Mirza to feature in web series to create awareness about tuberculosis

നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ക്ഷയം. രോഗനിര്‍ണയം നടത്തിയ കേസുകളില്‍ പകുതിയോളം പേര്‍ 30 വയസ്സിന് താഴെയുള്ളവരാണെന്നും അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടത് അത്യാവശ്യമാണെന്നും സാനിയ പറഞ്ഞു.

Keywords: New Delhi, news, National, Top-Headlines, Sports, Sania Mirza, Sania Mirza to feature in web series to create awareness about tuberculosis 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?