മുസ്ലിം ലീഗ് നേതാവ് കണിയമ്പാടി മുഹമ്മദ് കുഞ്ഞി നിര്യാതനായി
ഉദുമ (www.evisionnews.co): മുസ്ലിം ലീഗ് ഉദുമ മണ്ഡലം മുന്‍ സെക്രട്ടറി കണിയമ്പാടി മുഹമ്മദ് കുഞ്ഞി (69) നിര്യാതനായി. അസുഖം കാരണം ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം, കരിപ്പൊടി ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്, ഉദുമ സഹകരണ ബാങ്ക് ഡയറക്ടര്‍, എസ്‌വൈഎസ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ്, ഉദുമ മേഖലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
പരേതരായ മാഹിന്‍ കണിയംപാടി,യുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: തന്‍സീര്‍, തസ്രീഫ്, തസ്ലീന, മരുമക്കള്‍: സനാഹുള്ള, സുരയ്യ, സഹോദരിമാര്‍: ബീബി, മറിയംകുഞ്ഞി, പരേതയായ ഖദീജ, സഫിയ. കോട്ടിക്കുളം ജുമാ മസ്ജിദ് അംഗണത്തില്‍ ഖബറടക്കും. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി, എസ്‌വൈഎസ് ഉദുമ മേഖല, പഞ്ചായത്ത് കമ്മിറ്റികള്‍ അനുശോചിച്ചു.
Powered by Info News For You

Comments
Post a Comment