ഖാസി സിഎം ഉസ്താദ് അനുസ്മരണവും മൗലീദ് മജ്‌ലിസും നടത്തി


കാസര്‍കോട് (www.evisionnews.co): മാഹിനാബാദ് എംഐസി ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ സമസ്ത ഉപാദ്യക്ഷനും എംഐസി സ്ഥാപക പ്രസിഡണ്ടുമായ ഖാസി സിഎം അബ്ദുല്ല മൗലവി അനുസ്മരണവും മൗലീദ് സദസും കൂട്ടപ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. ഒഎസ്എ പ്രസിഡണ്ട് സയ്യിദ് ജഹര്‍ ഹുസൈന്‍ തങ്ങള്‍ ഹുദവി അധ്യക്ഷത വഹിച്ചു. എസ്‌കെഎസ്എസ്എഫ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി ഉദ്ഘാടനം ചെയ്തു. എംഐസി ഓര്‍ഫനേജ് മുന്‍ മാനേജര്‍ സികെ ഇബ്രാഹിം മൗലവി അഡൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഒഎസ്എ ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ആമുഖ പ്രഭാഷണം നടത്തി.സെക്രട്ടറി വി.എന്‍.ഇസ്മായില്‍ തൃക്കരിപ്പൂര്‍ സ്വാഗതം പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി ദാവുദ് ഇബ്രാഹിം അര്‍ഷദി മണിയൂര്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി.ഷമീര്‍ മാസ്റ്റര്‍ കമ്മാടം, ആദം കുഞ്ഞി കര്‍ന്നൂര്‍, ഉമര്‍ ആദൂര്‍, അബ്ബാസ് ആദൂര്‍, സിദ്ധീഖ് കര്‍ന്നൂര്‍, സിദ്ധീഖ് ചേരൂര്‍,ഖാദര്‍ കര്‍ന്നൂര്‍, ബദ്‌റുദ്ധീന്‍ ബെളിഞ്ചം, ശരീഫ് ചെറൂണി, ജബ്ബാര്‍ ആരിക്കാടി, അബ്ദുല്ല കെസി ചെറുവത്തൂര്‍, മുഹമ്മദ് മൗലവി ബെളിഞ്ചം, നിസാമുദ്ദീന്‍, ജുനൈദ് തളിപ്പറമ്പ്, സിറാജ് ജെഡിയാര്‍, ഉസ്മാന്‍ മൗലവി, ആസിഫ് ആരിക്കാടി സംബന്ധിച്ചു.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?