മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് ഇന്‍ഷൂറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

ദുബൈ: (www.kasargodvartha.com 24.11.2020) ഡിസംബര്‍ ഒന്നു് മുതല്‍ മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് ഇന്‍ഷൂറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച് ദുബൈയിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഈ ആനൂകൂല്യം ഡിസംബര്‍ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ലഭ്യമാകുന്നത്. കോവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കാതെയാണ് എമിറേറ്റ്‌സ് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ്‌നല്‍കുന്നത്. 

ടിക്കറ്റ് തുകയില്‍ ഇന്‍ഷൂറന്‍സും ഉള്‍പ്പെടും. എഐജി ട്രാല്‍ ഇന്‍ഷൂറസുമായി സഹകരിച്ചാണ് പദ്ധതി. വിമാന യാത്രാരംഗത്ത് ആദ്യമായാണ് ഇത്തരമൊരു ആനുകൂല്യമെന്ന് അധികൃതര്‍ അവകാശപ്പെട്ടു. എമിറേറ്റുസുമായി കോഡ് ഷെയറിങുള്ള വിമാനങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ ടിക്കറ്റുകളുടെ നമ്പര്‍ 176ലാണ് തുടങ്ങുക. 

Dubai, news, Gulf, World, Top-Headlines, COVID-19, Insurance, Emirates, Emirates expands Covid insurance with additional multi-risk travel cover from December 1

യാത്രക്കിടെ കോവിഡ് പകര്‍ന്ന് വിദേശത്ത് ചികിത്സ വേണ്ടി വന്നാല്‍ അഞ്ച് ലക്ഷം ഡോളര്‍ വരെ മെഡിക്കല്‍ ഇന്‍ഷൂറസ് ലഭിക്കും. യാത്രക്കാരനോ ബന്ധുവിനോ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കേണ്ടി വന്നാല്‍ 7,500 ഡോളറിന്റെ നഷ്ടപരിഹാരം ലഭിക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

Keywords: Dubai, news, Gulf, World, Top-Headlines, COVID-19, Insurance, Emirates, Emirates expands Covid insurance with additional multi-risk travel cover from December 1



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?