പാകിസ്താനില്‍ ബലാത്സംഗ കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി


ദേശീയം (www.evisionnews.co): ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യാനുള്ള നിയമനിര്‍മ്മാണത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലൈംഗികാതിക്രമകേസുകളുടെ വിചാരണ വേഗത്തിലാക്കാനും തീരുമാനമായതായി മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലൈംഗികാതിക്രമം തടയാനായി പാകിസ്താന്‍ നിയമമന്ത്രാലയം തയ്യാറാക്കിയ കരട് രേഖ കാബിനറ്റ് മീറ്റിംഗില്‍ അവതരിപ്പിക്കുകയും ചെയ്തതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതേപ്പറ്റി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ബലാത്സംഗകേസുകളിലെ വിചാരണ വേഗത്തിലാക്കുക, സാക്ഷികളുടെ സംരക്ഷണം എന്നിവ കരട് രേഖയില്‍ ഉള്‍പ്പെട്ടതായാണ് സൂചന.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?