പാനിപൂരിയില്‍ ടോയ്‌ലറ്റിലെ വെള്ളം കലര്‍ത്തി വില്‍പന; രോഷാകുലരായ നാട്ടുകാര്‍ കട തല്ലിത്തകര്‍ത്തു
മുംബൈ: (www.kvartha.com 09.11.2020) പാനിപൂരിയില്‍ ടോയ്‌ലറ്റിലെ വെള്ളം കലര്‍ത്തി വില്‍പന നടത്തിയ കട രോഷാകുലരായ നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. വഴിയോരത്ത് പാനിപൂരി വില്‍പ്പന നടത്തുന്നയാള്‍ ടോയ്ലറ്റില്‍ നിന്നുള്ള വെള്ളം കലര്‍ത്തുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
ഇന്ത്യ ടുഡേ ടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോലാപ്പൂരിലെ രങ്കാല തടാകത്തിനടുത്താണ് ഇയാള്‍ സാധാരണയായി 'മുംബൈ കെ സ്പെഷ്യല്‍ പാനി പുരി വാല' എന്ന വണ്ടിയില്‍ കച്ചവടം നടത്തുന്നത്. മുംബൈ കെ സ്പെഷ്യല്‍ പാനി പുരി വാലയിലെ പാനിപൂരിക്ക് ഈ പ്രദേശത്ത് വലിയ ഡിമാന്‍ഡുണ്ട്. ടോയ്‌ലറ്റിലെ വെള്ളം പാനിപൂരിയില്‍ കലര്‍ത്തുന്ന വീഡിയോ കണ്ടതോടെ നാട്ടുകാര്‍ കട തല്ലിത്തകര്‍ക്കുകയായിരുന്നു.
Keywords: Mumbai, News, National, attack, Toilet, Food, Kolhapur Vendor Caught Mixing Toilet Water in Street Food
Powered by Info News For You

Comments
Post a Comment