സംവരണം ദാരിദ്ര്യ നിര്‍മാര്‍ജനമല്ല, അധികാര പങ്കാളിത്തമാണ്: എസ്‌വൈഎസ്
ഉദുമ (www.evisionnews.co): മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയ നടപടി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണ്.സംവരണം എന്നുള്ളത് ദാരിദ്ര്യ നിര്‍മാര്‍ജനമല്ല അധികാര പങ്കാളിത്തമാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കമായ സമുദായങ്ങളെ അധികാര പങ്കാളിത്തത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനാണ് സംവരണം നടപ്പിലാക്കിയത്.
തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് മുന്നോക്ക വിഭാഗത്തിന് സംവരണം നടപ്പിലാക്കുന്നതിലൂടെ പിന്നോക്കക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ചെയ്യുന്നത്. ഇത് റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് സുന്നീ യുവജന സംഘം ഉദുമ മേഖല പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment