അപരന്മാര്‍ക്ക് നല്‍കിയ 'റോസാപ്പൂ' പിന്‍വലിക്കണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി: ബിജെപി നിയമനടപടിയിലേക്ക്


കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ അപരന്മാര്‍ക്ക് നല്‍കിയ റോസാപ്പൂ ചിഹ്നം പിന്‍വലിക്കണമെന്ന് പാര്‍ട്ടി ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളിലും ക്രമത്തിലും മാറ്റമുണ്ടാകില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തിരുവനന്തപുരം കോര്‍പറേഷനില്‍ അപരന്മാരുടെ സ്ഥാനവും ചിഹ്നവും മാറ്റാന്‍ ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഈ ആവശ്യമാണ് നിരാകരിച്ചത്. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് ബി.ജെ.പി തീരുമാനം. ചിഹ്നം പിന്‍വലിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്.

സ്ഥാനാര്‍ത്ഥി നല്‍കിയ പേരിന് പകരം വീട്ടുപേരുള്‍പ്പടെ കൂട്ടിച്ചേര്‍ത്ത് നല്‍കിയതും വിവാദമായിരുന്നു. എന്നാല്‍ അക്ഷരമാലാ ക്രമത്തില്‍ ആണ് പേരുകള്‍ നല്‍കുന്നതെന്നും ചട്ടപ്രകാരം ഇനി ഇത് മാറ്റി നല്‍കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?