പിഴ പ്രതീക്ഷിച്ച് വാഹനം നിര്‍ത്തിയ യാത്രക്കാരന് സര്‍പ്രൈസുമായി ഷാര്‍ജ പോലീസ്.! അപ്രതീക്ഷിത സമ്മാനത്തില്‍ ആശ്ചര്യപ്പെട്ട് അറബ് സ്വദേശി


ഷാര്‍ജ: (https://ift.tt/35zeIqZ) പിഴ നല്‍കേണ്ടി വരുമോയെന്ന് സംശയിച്ച് വാഹനം നിര്‍ത്തിയ യാത്രക്കാരന് സര്‍പ്രൈസുമായി ഷാര്‍ജ പോലീസ്. വാഹനം നിര്‍ത്തിയ യാത്രക്കാരന് ഷാര്‍ജ പോലീസ് നല്‍കിയത് അപ്രതീക്ഷിത സമ്മാനവും ഒപ്പം ആശംസയും.

പതിവുപോലെ ഷാര്‍ജയില്‍ നിന്ന് ദുബൈയിലെ ജോലി സ്ഥലത്തേക്ക് വാഹനമോടിച്ച് പോകുകയായിരുന്നു അറബ് സ്വദേശിയായ മുഹമ്മദ് മുല്‍ഹറം. ഷാര്‍ജയിലെ തിരക്കുള്ള അല്‍താവൂന്‍ റോഡില്‍ വെച്ച് വാഹനം നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടു. മാസ്‌ക് ധരിച്ചാണ് വാഹനം ഓടിച്ചിരുന്നത്. അമിത വേഗതയില്ലായിരുന്നു. ലൈന്‍ മാറുമ്പോള്‍ സിഗ്‌നല്‍ കൃത്യമായി പ്രവര്‍ത്തിപ്പിച്ചതുമാണ്. പിന്നെയും എന്തിനാണ് പോലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് മുഹമ്മദ് ചിന്തിച്ചു.

എന്നാല്‍ മുഹമ്മദിനെ വിസ്മയിപ്പിച്ച് കൊണ്ട് വാഹനത്തിന് അടുത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ സലാം പറയുകയും സുപ്രഭാതം നേരുകയും ചെയ്തു. മാത്രമല്ല മനോഹരമായ ഒരു പൂച്ചെണ്ട് സമ്മാനിക്കുകയും ചെയ്തു. 

News, World, Gulf, Sharjah, Police, Traffic, Traffic Law, Vehicles, Sharjah police gave bouquet for driver who obey traffic rules


നിയമങ്ങള്‍ പാലിച്ചുകൊണ്ട് വാഹനമോടിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് സന്തോഷം പകരുക എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മുഹമ്മദിന് പൂച്ചെണ്ട് ലഭിച്ചത്. ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സഅരി അല്‍ ഷംസിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. ഇത്തരത്തില്‍ നിയമം അനുസരിച്ച് വാഹനമോടിച്ച മുപ്പതോളം യാത്രക്കാരെയാണ് പോലീസ് ആദരിച്ചത്. 15 വര്‍ഷമായി വാഹനമോടിക്കുന്ന തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിതെന്ന് മുഹമ്മദ്.

Keywords: News, World, Gulf, Sharjah, Police, Traffic, Traffic Law, Vehicles, Sharjah police gave bouquet for driver who obey traffic rules

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?