മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി. മോയിന്‍ കുട്ടി നിര്യാതനായി
കേരളം (www.evisionnews.co): മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍ കുട്ടി (78) വിടവാങ്ങി. അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു രാവിലെ 8.30നാണ് അന്തരിച്ചത്. വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തിലൂടെ പ്രാദേശികതലംമുതല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വരെ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച സി. മോയിന്‍കുട്ടി കേരളത്തിന്റെ മികച്ച നിയമസഭാ സാമാജികനുമായിരുന്നു.
സരസമായ സംസാരവും സാധാരണക്കാരുമായുള്ള അടുത്ത ബന്ധവുമാണ് പൊതുജീവിതത്തില്‍ അദ്ദേഹത്തിന് സ്വീകാര്യത നേടിക്കൊടുത്തത്. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 96ല്‍ കൊടുവള്ളിയില്‍ നിന്നും 2001 ല്‍ തിരുവമ്പാടിയില്‍ നിന്നും 2011 ല്‍ തിരുവമ്പാടിയില്‍നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി, ഒടുങ്ങാക്കാട് മഖാം ട്രസ്റ്റ് പ്രസിഡണ്ട്, താമരശ്ശേരി ടൗണ്‍കുന്നിക്കല്‍ പളളിക്കമ്മറ്റി പ്രസിഡണ്ട്, കേരളാ സ്റ്റേറ്റ് റൂറല്‍ ഡവലപ്പ്മന്റ് ബോര്‍ഡ് അംഗം, കെ.എസ്.ആര്‍.ടി സി അഡൈ്വസറി ബോര്‍ഡ്അംഗം, താമരശ്ശേരി സി എച്ച് സെന്റര്‍ പ്രസിഡണ്ട് തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മേഖലകളില്‍ സി. മോയിന്‍കുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. പിതാവ് കോഴിക്കോട് താലൂക്ക് മുസ്ലിംലീഗിന്റെയും താമരശ്ശേരി പഞ്ചായത്തിന്റെയും മുന്‍ പ്രസിഡന്റായിരുന്ന മര്‍ഹൂം പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ് കുഞ്ഞിമാച്ച. ഭാര്യ പയേരി കദീജ. മക്കള്‍: അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന.
Powered by Info News For You
Comments
Post a Comment